വാഹനാപകടം; പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിതാവിനൊപ്പം ആയിശയും മടങ്ങി
തൊടുപുഴ അല്‍ അസര്‍ കോളജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥനിയാണ് ആയിശ. ഓണ്‍ലൈന്‍ പഠനത്തിന് ഹോസ്റ്റലില്‍നിന്ന് പുസ്തകമെടുക്കാന്‍ ശനിയാഴ്ച പുലച്ചെയാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്.
ജലീല്‍ പയ്യോളി
പയ്യോളി: പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിതാവിനൊപ്പം ആയിശയും മടങ്ങി. കണ്ണൂര്‍ താണ കണ്ണൂക്കര സുബൈദാസിലെ ആഷിഖ് (46), മകള്‍ ആയിശ ലിയ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തേകാലോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആയിശ വടകര സഹകരണാശുപത്രിയിലും ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്.
ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഷുഹൈബ (49), ലാസിം(14) എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ അല്‍ അസര്‍ കോളജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥനിയാണ് ആയിശ. ഓണ്‍ലൈന്‍ പഠനത്തിന് ഹോസ്റ്റലില്‍നിന്ന് പുസ്തകമെടുക്കാന്‍ ശനിയാഴ്ച പുലച്ചെയാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. രാത്രി 10 മണിയോടെ തളിപ്പറമ്പ് ഗ്യാസ് ഏജന്‍സിയില്‍ ഗ്യാസ് എത്തിച്ച് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന ടാങ്കര്‍ ലോറിയും ഇവര്‍ സഞ്ചരിച്ച കാറും ഇരിങ്ങലില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തേക്ക് തെറിച്ചുവീണു.
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി നിര്‍ത്തിയിട്ട ബൈക്കില്‍ കയറിയിറങ്ങി തൊട്ടടുത്ത വീടിന്റെ ചുറ്റുമതില്‍ തകര്‍ത്താണ് നിന്നത്. രണ്ടു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, സിഐഎംആര്‍ ബിജു എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ആഷിഖിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിശയുടേത് വടകര ജില്ലാ ആശുപത്രിയിലും മാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബെന്ധുക്കള്‍ക്ക് വിട്ടുനല്‍കും.