അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെതിരേ കേസ്

ലോക് ഡൗണ്‍ നിരോധനാജ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തതനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലിസ്, ആരോഗ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരോട് സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടു.

Update: 2020-03-30 15:59 GMT

പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു വീട്ടുടമസ്ഥക്കെതിരേ പന്തളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പന്തളം മങ്ങാരംതെങ്ങുംതറയില്‍ വീട്ടില്‍ ഫാത്തിമാ ബീവിക്കെതിരെയാണ് കേസെടുത്തത്. തുടര്‍ന്ന് നഗരസഭാ അധികൃതരും പോലിസും ചേര്‍ന്ന് വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു മാസത്തേക്ക് വാടകവാങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി ഏതുസാഹചര്യത്തിലും പോലിസിനെ ബന്ധപ്പെടാം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. ലോക് ഡൗണ്‍ നിരോധനാജ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തതനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലിസ്, ആരോഗ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരോട് സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടു.

ചിലരെങ്കിലും ഇപ്പോഴും നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. വാഹനപരിശോധന, പട്രോളിങ് എന്നിവയിലൂടെ നിയമ ലംഘനങ്ങള്‍ തടഞ്ഞുശക്തമായ നടപടികള്‍ സ്വീകരിക്കുന്നതു തുടരുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കുവാന്‍ എല്ലാവരും പോലിസ് ഉദ്യോഗസ്ഥരോട് തുടര്‍ന്നും സഹകരിക്കണമെന്ന് ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടു. 

Tags:    

Similar News