ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെതിരേ കേസ്
ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് സുര്‍ജിത് വാലഞ്ചേരി, നിയാസ് കാരാട്ടില്‍ എന്നിവര്‍ക്കെതിരേയാണ് കൊണ്ടോട്ടി പോലിസ് കേസെടുത്തത്.
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് അടക്കം രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് സുര്‍ജിത് വാലഞ്ചേരി, നിയാസ് കാരാട്ടില്‍ എന്നിവര്‍ക്കെതിരേയാണ് കൊണ്ടോട്ടി പോലിസ് കേസെടുത്തത്.
അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ ഇരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മൊറയൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.