മകളെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനത്തിൽ വീട്ടിലെത്തിച്ചു; മാതാപിതാക്കൾക്കും ഡ്രൈവർക്കുമെതിരെ കേസ്

വിവരമറിഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ പോലിസെത്തി രഘുനാഥന്റെ കട അടപ്പിച്ചു.

Update: 2020-04-25 06:15 GMT
മകളെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനത്തിൽ വീട്ടിലെത്തിച്ചു; മാതാപിതാക്കൾക്കും ഡ്രൈവർക്കുമെതിരെ കേസ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽ തിരുപ്പൂരിൽ കുടുങ്ങിയ മകളെ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന വാഹനത്തിൽ വീട്ടിലെത്തിച്ച് അച്ഛനും അമ്മയും. സംഭവത്തിൽ ഇവർ മൂന്നുപേർക്കും വാഹനത്തിന്റെ ഡ്രൈവർക്കും എതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. നാലു പേരും നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര ആലുംമൂട്ടിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടയുടെ ഉടമ രഘുനാഥനും ഭാര്യയുമാണ് തിരുപ്പൂരിൽ കുടുങ്ങിയ മകളെ, ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനത്തിൽ വെള്ളിയാഴ്ച നാട്ടിലെത്തിച്ചത്. രഘുനാഥൻ ആലുംമൂട്ടിലുള്ള കടയിൽനിന്ന് നാഗർകോവിലിലെ ആശാരിപള്ളം മെഡിക്കൽ കോളജിൽ സ്ഥിരമായി ബ്രഡ് എത്തിച്ചു കൊടുക്കാറുണ്ട്. ഇതിനായുള്ള അനുമതിപത്രവുമായിട്ടാണ് ഇവർ തിരുപ്പൂർ വരെ പോയത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ മടങ്ങിയെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ പോലിസെത്തി രഘുനാഥന്റെ കട അടപ്പിച്ചു.

Tags:    

Similar News