കേസിന്റെ പുരോഗതി മൊബൈലില്‍ അറിയാന്‍ സംവിധാനം

കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലിസ് രൂപം നല്‍കി.

Update: 2019-09-10 06:22 GMT

തിരുവനന്തപുരം: കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലിസ് രൂപം നല്‍കി.

കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്. െ്രെകം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജിയുമായ പി പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ കൂടി ലഭ്യമാക്കിയിരിക്കണം. സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍

നോഡല്‍ ഓഫിസറെയോ (9497998999) സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ(0471 2722500) ബന്ധപ്പെടുക. 

Tags:    

Similar News