മീന്‍കറിക്ക് പുളിയില്ല; പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഇരയെ വീണ്ടും മര്‍ദ്ദിച്ച രാഹുല്‍ റിമാന്‍ഡില്‍
വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി റജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്‍ഡ്
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെ റിമാന്‍ഡ് ചെയ്തു. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ മര്‍ദിച്ചെന്ന ഭാര്യ നീമയുടെ പരാതിയിലാണ് അറസ്റ്റും റിമാന്‍ഡും. അമ്മയെ ഫോണില്‍ വിളിച്ചതിന് ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലിസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
2024 മെയ് അഞ്ചാം തീയതിയാണ് പന്തീരാങ്കാവ് 'സ്‌നേഹതീര'ത്തില്‍ രാഹുല്‍ പി ഗോപാലും എറണാകുളം പറവൂര്‍ സ്വദേശിയായ നീമയും വിവാഹിതരായത്. 2024 മെയ് 12ാം തീയതിയാണ് ഗാര്‍ഹിക പീഡനക്കേസ് തുടങ്ങുന്നത്. ഭര്‍ത്തൃവീട്ടില്‍വെച്ച് നീമയെ രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു.
മദ്യലഹരിയില്‍ രാഹുല്‍ മര്‍ദിച്ചെന്നും മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തിലിട്ട് മുറുക്കിയെന്നുമായിരുന്നു അന്ന് യുവതി ആരോപിച്ചത്. ഒരുമിച്ച് കുളിക്കാത്തതിന് രാഹുല്‍ പിണങ്ങിയെന്നും ചോറുവാരികൊടുക്കാന്‍ നിര്‍ബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ രാഹുല്‍ ജര്‍മനിയിലേക്ക് പോയി.
ഈ സംഭവങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മുമ്പ് പറഞ്ഞതെല്ലാം നുണയാണെന്ന വെളിപ്പെടുത്തി നീമ വീഡിയോ പോസ്റ്റ് ചെയ്തു. രാഹുലിനെ ഏറെ ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യമെന്നും അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പായതോടെ കേസ് ഹൈക്കോടതി റദ്ദാക്കി. 2024 ഒക്ടോബര്‍ 25നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇപ്പോള്‍ ഒരു മാസം തികയുമ്പോഴാണ് പുതിയ പരാതിയുമായി നീമ രംഗത്തെത്തിയിരിക്കുന്നത്.