കാര്‍ഷിക വായ്പയിലെ തിരിമറി: ബാങ്കുകളില്‍ പരിശോധന

കേന്ദ്ര കൃഷിമന്ത്രാലയം ജോയന്റ് ഡയറക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. നബാര്‍ഡ്, റിസര്‍വ് ബാങ്ക് പ്രതിനിധികളും പരിശോധനാ സംഘത്തിലുണ്ട്.

Update: 2019-08-02 08:01 GMT

തിരുവനന്തപുരം:കാര്‍ഷിക വായ്പയിലെ തിരിമറികള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ കേന്ദ്ര പരിശോധന. തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 30ലേറെ ബാങ്കുകളിലാണ് കര്‍ഷകര്‍ക്കു വിവിധ ബാങ്കുകള്‍ നാലുശതമാനം പലിശയ്ക്കു വായ്പ നല്‍കുന്നത് ചില 'വ്യാജ കര്‍ഷകര്‍' ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നത്. കേന്ദ്ര കൃഷിമന്ത്രാലയം ജോയന്റ് ഡയറക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. നബാര്‍ഡ്, റിസര്‍വ് ബാങ്ക് പ്രതിനിധികളും പരിശോധനാ സംഘത്തിലുണ്ട്.

കാര്‍ഷികവൃത്തിയുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ സ്വര്‍ണം പണയം വച്ച് കാര്‍ഷികവായ്പയും പലിശയിളവും നേടുന്നുവെന്ന് സംസ്ഥാന സര്‍ക്കാറും പരാതിപ്പെട്ടതായി കേന്ദ്രസംഘം പറഞ്ഞു.കൃഷിമന്ത്രി വി.എസ് സുനില്‍കുമാറുമായും കേന്ദ്രസംഘം ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ടശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സംഘം കേന്ദ്ര കൃഷിമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. സംസ്ഥാനത്തെ 62 ശതമാനം കാര്‍ഷിക വായ്പകളും സ്വര്‍ണപ്പണയത്തിന്റെ പേരിലാണെന്നാണ് പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്ര കൃഷിമന്ത്രാലയത്തെയും അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

Tags:    

Similar News