ചാലക്കുടി രാജീവ് വധക്കേസ്: പ്രതികളുടെ ശബ്ദസാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊലക്കേസിലെ ഒന്നാംപ്രതി ചക്കര ജോണിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ മജിസ്ട്രേറ്റ് കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത ചക്കര ജോണി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി.
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ പ്രതികളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന പോലിസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കൊലക്കേസിലെ ഒന്നാംപ്രതി ചക്കര ജോണിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ മജിസ്ട്രേറ്റ് കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത ചക്കര ജോണി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിക്കാമെന്നുമായിരുന്നുമജിസ്ട്രേറ്റ് കോടതിയുടെവിധി. തുടര്‍ന്ന് സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിച്ചത്.