ചെക്കുകേസ്: രഹ്്‌ന ഫാത്തിമയ്ക്ക് ഒരുദിവസം തടവും 2.1 ലക്ഷം പിഴയും
ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരുദിവസം കോടതി അവസാനിക്കുംവരെയാണ് തടവിന് ശിക്ഷിച്ചത്. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍കുമാര്‍ നല്‍കിയ കേസിലാണ് നടപടി. അനില്‍കുമാറില്‍നിന്ന് രഹ്്‌ന രണ്ടുലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍, നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയതോടെയാണ് കേസായത്. ഈ കേസില്‍ 2014 ല്‍ രഹ്്‌നയെ 2.1 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ആലപ്പുഴ: ചെക്കുകേസില്‍ ആക്ടിവിസ്റ്റ് രഹ്്‌ന ഫാത്തിമയ്ക്ക് ഒരുദിവസത്തെ തടവും 2.1 ലക്ഷം രൂപ പിഴയും. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരുദിവസം കോടതി അവസാനിക്കുംവരെയാണ് തടവിന് ശിക്ഷിച്ചത്. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍കുമാര്‍ നല്‍കിയ കേസിലാണ് നടപടി. അനില്‍കുമാറില്‍നിന്ന് രഹ്്‌ന രണ്ടുലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍, നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയതോടെയാണ് കേസായത്. ഈ കേസില്‍ 2014 ല്‍ രഹ്്‌നയെ 2.1 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
പിഴയടച്ച് ഒരുദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. തുടര്‍ന്ന് ഇന്നലെതന്നെ രഹ്്‌ന ആലപ്പുഴ സിജെഎം സി കെ മധുസൂദനന്‍ മുമ്പാകെ ഹാജരായി പിഴ അടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിലൂടെയാണ് രഹ്്‌ന ഫാത്തിമയെച്ചൊല്ലി വിവാദങ്ങള്‍ ഉടലെടുക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഇവരെ പോലിസ് അറസ്റ്റുചെയ്തിരുന്നു.