സി എം രവീന്ദ്രന്‍ ഇ ഡിക്കു മുന്നില്‍ ഹാജരായി

കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് രവീന്ദ്രന്‍ ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിനായിഹാജരാകണമെന്നാവശ്യപ്പെട്ട് നാലു തവണ ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചത് ചൂണ്ടിക്കാട്ടി മൂന്നു തവണയും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.ഇ ഡിയുടെ നോട്ടീസിനെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ഹാജരാകല്‍

Update: 2020-12-17 05:33 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി.കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് രവീന്ദ്രന്‍ ഇന്ന് ഹാജരായത്. ചോദ്യം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് നാലു തവണ ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചത് ചൂണ്ടിക്കാട്ടി മൂന്നു തവണയും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.തുടര്‍ന്ന് കഴിഞ്ഞ ദിവസം നാലാം തവണയും ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.ഇതിനെതിരെ രവീന്ദ്രീന്‍ ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു

.ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ടു ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ഏതു കേസുമായി ബന്ധപ്പെട്ടാണെന്നു വ്യക്തമാക്കിയിട്ടില്ലെന്നുമായിരുന്നു രവീന്ദ്രന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.ഇഡി തനിക്ക് തുടര്‍ച്ചയായി നോട്ടീസുകള്‍ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.രവീന്ദ്രന്‍ നിയമത്തിനു മുന്നില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ഇതിന് മറുപടിയായി ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.അന്വഷണവുമായി രവീന്ദ്രന്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇ ഡി പ്രകടിപ്പിച്ചിരുന്നു.രവീന്ദ്രന്റെ ഹരജിയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് രവീന്ദ്രന്‍ ഇന്ന് ഇ ഡി ക്കു മുന്നില്‍ ഹാജരായിരിക്കുന്നത്.കൊച്ചിയിലെ ഓഫിസില്‍ രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തു വരികയാണ്.

Tags:    

Similar News