ടി പി കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി

Update: 2025-04-22 14:34 GMT
ടി പി കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. നേരത്തെ 30 ദിവസത്തേക്ക് ജയില്‍ ഡിജിപി അടിയന്തര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിന്റെ മരണത്തെത്തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്. 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അണ്ണന്‍ സിജിത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് കെ കെ രമ നിയമസഭയില്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച് സിജിത്തിന് വീണ്ടും പരോള്‍ നല്‍കുന്നത്. കേസിലെ പ്രതിയായ കെ സി രാമചന്ദ്രന് 1308 ദിവസത്തെ പരോള്‍ കിട്ടിയിരുന്നു. അണ്ണന്‍ സിജിത്തിന് 1305 ദിവസത്തെ പരോളും ട്രൗസര്‍ മനോജിന് 1295 ദിവസത്തെ പരോളും ടി.കെ.രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചിരുന്നു.





Tags:    

Similar News