നാവിക സേന തലവന്‍ കൊച്ചിയില്‍; വിമാന വാഹിനികപ്പലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തും

നാവിക സേന എയര്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി 9.30ന് എത്തിയ അദ്ദേഹത്തെ വൈസ് അഡ്മിറല്‍ എ കെ ചൗല സ്വീകരിച്ചു. 2019 ജൂലൈയിലായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. അതിന് ശേഷമുള്ള നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍, അടിസ്ഥാന സൗകര്യം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കരംബീര്‍ സിങ് അവലോകനം ചെയ്യും

Update: 2020-09-15 05:02 GMT

കൊച്ചി: നാവിക സേന തലവന്‍ അഡ്മിറല്‍ കരംബീര്‍ സിങ് കൊച്ചിയിലെ ദക്ഷിണ നാവിക സേന ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തി. നാവിക സേന എയര്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി 9.30ന് എത്തിയ അദ്ദേഹത്തെ വൈസ് അഡ്മിറല്‍ എ കെ ചൗല സ്വീകരിച്ചു. 2019 ജൂലൈയിലായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. അതിന് ശേഷമുള്ള നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍, അടിസ്ഥാന സൗകര്യം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കരംബീര്‍ സിങ് അവലോകനം ചെയ്യും.

ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ തീരസംരക്ഷണ സേന, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, നാവികര്‍ എന്നിവര്‍ക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ ദക്ഷിണ നാവിക സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന മറ്റ് സേവന പ്രവര്‍ത്തനങ്ങളും പരിശോധിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്യും. ഇതിനായി കൊച്ചി കപ്പല്‍ ശാലയില്‍ എത്തി വിമാന വാഹിനി കപ്പല്‍ സന്ദര്‍ശിക്കുകയും കപ്പല്‍ ശാല അധികൃതരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 

Tags:    

Similar News