ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സര്‍ക്കാരിനോട് ഹൈക്കോടതിവിശദീകരണം തേടി

ബാലാവകാശ കമ്മിഷന്‍ അംഗമാകാന്‍ അപേക്ഷ നല്‍കിയിരുന്ന അഭിഭാഷകന്‍ പ്രശാന്ത് രാജനാണ് ഹരജി സമര്‍പ്പിച്ചത്. വിജ്ഞാനപനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം നടത്തിയതെന്നും തസ്തികയ്ക്കാവശ്യമായ മാനദണ്ഡത്തില്‍ മാറ്റം വരുത്തി യോഗ്യത കുറഞ്ഞയാളെ നിയമിച്ചുവെന്നാണ് ഹരജിയിലെ ആരോപണം

Update: 2020-07-01 14:24 GMT

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ബാലാവകാശ കമ്മിഷന്‍ അംഗമാകാന്‍ അപേക്ഷ നല്‍കിയിരുന്ന അഭിഭാഷകന്‍ പ്രശാന്ത് രാജനാണ് ഹരജി സമര്‍പ്പിച്ചത്. വിജ്ഞാനപനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം നടത്തിയത്.

കെ വി മനോജ്കുമാറിനെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സാമൂഹിക നീതി വകുപ്പാണ് നിയമനം നടത്തിയത്. ജില്ലാ ജഡ്ജിമാരടക്കം ആറോളം ബാലാവകാശ പ്രവര്‍ത്തകരെ മറികടന്നാണ് മനോജ് കുമാറിനെ നിയമിച്ചത്. തസ്തികയ്ക്കാവശ്യമായ മാനദണ്ഡത്തില്‍ മാറ്റം വരുത്തി യോഗ്യത കുറഞ്ഞയാളെ നിയമിച്ചുവെന്നാണ് ഹരജിയിലെ ആരോപണം. 

Tags:    

Similar News