തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ വൈദ്യുതിപദ്ധതികള്‍ നടപ്പിലാക്കും : മുഖ്യമന്ത്രി
വൈദ്യുതി ഉല്‍പാദനത്തില്‍ പുനരുപയോഗ സാധ്യത ഇല്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു .ജലം,കാറ്റ്,സൂര്യപ്രകാശം എന്നിവയില്‍ നിന്നും പരമാവധി ഊര്‍ജോല്‍പാദനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്
കൊച്ചി:ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ .കൊച്ചി അന്തരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍ ) കോഴിക്കോട് ജില്ലയിലെ അറിപ്പാറയില്‍ നിര്‍മ്മിച്ച വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈദ്യുതി ഉല്‍പാദനത്തില്‍ പുനരുപയോഗ സാധ്യത ഇല്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു .
ജലം,കാറ്റ്,സൂര്യപ്രകാശം എന്നിവയില്‍ നിന്നും പരമാവധി ഊര്‍ജോല്‍പാദനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.അതിനുത്തകുന്ന നിരവധി പദ്ധതികള്‍ക്ക് കഴിഞ്ഞ എല്‍ഡിഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടക്കമിട്ടിട്ടുണ്ട് .അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുത ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ജലവൈദ്യുത പദ്ധതികള്‍ അതിനാല്‍ ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട് .
നമ്മുടെ വനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും ഒരു തരത്തിലുള്ള നാശം വരുത്താതെയായിരിക്കും ഇത് നടപ്പിലാക്കുക . ഒപ്പം അക്ഷയ ഊര്‍ജ്ജ വികസനത്തിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആലോചന ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.52 കോടി രൂപ ചിലവിട്ടാണ് 4.5 എംഡബ്ല്യു സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതി
സിയാല്‍ അരിപ്പാറയില്‍ പൂര്‍ത്തിയാക്കിയത് .പ്രതിവര്‍ഷം 14 ദശലക്ഷം വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. പ്രളയവും കോവിഡും അടക്കമുള്ള അനേകം ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും 5 വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സിയാലിനു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷ വഹിച്ചു , വ്യവസായ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ
പി രാജീവ്, റവന്യൂ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ കെ രാജന്‍, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാഹുല്‍ ഗാന്ധി എംപി, സിയാല്‍ എംഡി എസ് സുഹാസ് സംസാരിച്ചു.