സ്പ്രിങ്ഗ്ലർ വിവാദം: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി
സർക്കാർ നിലപാട് ശരിവയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കോടതി വിധി. കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സ്പ്രിങ്ഗ്ലർ വിവാദത്തിൽ ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി കരാർ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിരാകരിക്കുന്നതാണ് വിധി. ഹൈക്കോടതി വിധി സുവ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നിലപാട് ശരിവയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കോടതി വിധി. കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കോടതിയിൽ കേസ് വാദിക്കാൻ വൈദഗ്ധ്യമുള്ള ആളുകളെ സർക്കാർ നിയോഗിക്കുന്നതിൽ ഒരു അപാകതയുമില്ല. കോടതിയിൽ സർക്കാർ നല്ലവണ്ണം വാദിക്കരുതെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അവരുടെ താത്പര്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.