മൽസ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു ഇമെയിൽ സന്ദേശം അയച്ചു.

Update: 2020-03-01 14:15 GMT

തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.  മത്സ്യത്തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു ഇമെയിൽ സന്ദേശം അയച്ചു.


അഹാരം പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന മാധ്യമ വാർത്ത വളരെ അധികം ആശങ്ക ഉളവാക്കുന്നതാണു ഇക്കാര്യത്തിൽ ഇവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനോടപ്പം കാലതാമസം കുടാതെ ഇവരെ മടക്കിക്കൊണ്ട് വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    

Similar News