വിദ്വേഷ പ്രചാരകരെ കുറിച്ചുള്ള പാഠഭാഗങ്ങൾ യൂനിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയത് ചെറുത്ത് തോൽപിക്കണം: എസ്ഡിപിഐ

കേരളം ആർഎസ്എസ്-ബിജെപി വിഭാഗങ്ങളെ അകറ്റി നിർത്തിയിട്ടുണ്ട്; എന്നാൽ പൊതു വിദ്യാഭ്യാസ സംവിധാനം ഉൾപ്പെടയുള്ളതിലൂടെ ഹിന്ദുത്വ-വർഗീയ-വിഘടനവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മുളയിലേ നുള്ളണം.

Update: 2021-09-09 17:13 GMT

കണ്ണൂർ: സംഘപരിവാർ വിദ്വേഷ പ്രചാരകരെ കുറിച്ചുള്ള പാഠഭാഗങ്ങൾ കണ്ണൂർ യൂണിവേഴ്‌സിറ്റി പി ജി സിലബസിൽ ഉൾപ്പെടുത്തിയത് അത്യന്തം ഗൗരവതരമാണെന്നും ഇത്തരം ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങളെ മതേതര കേരളം ചെറുത്ത് തോൽപിക്കണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ മാപ്പെഴുതി രക്ഷപ്പെട്ട സവർക്കരുടെ പഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് ചരിത്രത്തെ വികലമാക്കാനുള്ള ശ്രമമാണ്. കേരളം ആർഎസ്എസ്-ബിജെപി വിഭാഗങ്ങളെ അകറ്റി നിർത്തിയിട്ടുണ്ട്; എന്നാൽ പൊതു വിദ്യാഭ്യാസ സംവിധാനം ഉൾപ്പെടയുള്ളതിലൂടെ ഹിന്ദുത്വ-വർഗീയ-വിഘടനവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മുളയിലേ നുള്ളണം. പിജി സിലബസിൽ സംഘപരിവാർ നേതാക്കളുടെ പഠഭാഗങ്ങൾ തിരുകി കയറ്റിയവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.

വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണിതിന് പിന്നിൽ. ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. സ്വാതന്ത്ര്യസമര നേതാക്കളെ തമസ്കരിച്ച്‌ ഒറ്റുകാർക്ക് വീര പരിവേഷം നൽകാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപിക്കണം. അപകടകരമായ ഈ ഹിന്ദുത്വ ഫാഷിസ്റ് നീക്കത്തിനെതിരെ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ മാർച്ച് നടത്തുമെന്നും എ സി ജലാലുദ്ദീൻ അറിയിച്ചു.

Similar News