കൊവിഡ് വ്യാപനം;തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സാമൂഹിക അടുക്കളകള്‍
തിരുവനന്തപുരം: ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം.കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകള്‍ ആരംഭിച്ചിരുന്നു.പിന്നീട് വ്യാപനം കുറഞ്ഞതോടെയാണ് അടുക്കളകള്‍ നിര്‍ത്തലാക്കിയത്.
വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂമും, ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലന്‍സ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകര്‍മ സേനയുടെ സേവനം കൂടുതല്‍ സജീവമാക്കും.