സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷയുടെ നടത്തിപ്പ്; 4,068 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാവും
തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ സാമൂഹ്യ സന്നദ്ധസേന വിന്യസിപ്പിച്ചു. 4,068 സന്നദ്ധപ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രാവിലെ 7 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തനസമയം.
പരീക്ഷാകേന്ദ്രങ്ങളുള്ള കണ്ടെയ്ന്‍മെന്റ് സോണുകളിലുള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളും സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സാമൂഹ്യസന്നദ്ധസേന ഒരുക്കിയിട്ടുണ്ട്. യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവും. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ചിന്ത ജെറോം, തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും യുവജന കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും വളണ്ടിയറാവും.
220-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസികോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം 2020 നാളെയാണ് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബയ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ 20, 21 തിയ്യതികളിലായി നടത്താന്‍ നിശ്ചയിച്ച പരീക്ഷയാണ് ജൂലൈ 16 ലേക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്സ്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മേഖലകളിലും കൊവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.