പാലക്കാട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്
പാലക്കാട്: മുണ്ടൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വാസിം ആണ് മരിച്ചത്. മുണ്ടൂരിലെ ഒരു ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധുവായ വാജിദാണ് വാസിമിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.
പരിക്കേറ്റ വാജിദും വാസിം എന്ന് പേരുള്ള മറ്റൊരു അന്തര്‍ സംസ്ഥാന തൊഴിലാളിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാസിമിനെ കൊലപ്പെടുത്തിയശേഷം വാജിദ് സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വാസിം തൃശൂര്‍ മെഡിക്കല്‍ കോളജിലാണ്. ഇയാളുടെ പരിക്കും ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.