തുറന്നടിച്ച് പി സി ചാക്കോ; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും രാഹുല്‍ഗാന്ധിയോട് എതിര്‍പ്പെന്ന് വിമര്‍ശനം
അനാരോഗ്യകരമായ കാരണങ്ങളാല്‍ 17 വര്‍ഷത്തിനു ശേഷം വിരമിച്ച വ്യക്തിയെ തന്നെ വീണ്ടും നിര്‍ബന്ധിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിലകൊള്ളിക്കുന്നത് ശരിയല്ല.സോണിയാ ഗാന്ധിയോട് അത്രയും വലിയ ദ്രോഹം കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ല.കത്തെഴുതിയതും അത് മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമെല്ലാം പിന്നില്‍ ചില ആളുകള്‍ ഉണ്ട്.അവരുടെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കാന്‍ കഴിയില്ല.രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് അഭിപ്രായ വ്യത്യാസമുളളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന പലരും.രാഹുല്‍ ഗാന്ധിക്ക് പല മുതിര്‍ന്ന നേതാക്കളെയും ഇപ്പോഴും വിശ്വാസമില്ല
കൊച്ചി: കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് എതിര്‍പ്പുള്ളവരാണെന്നും അനാരോഗ്യകരമായ കാരണങ്ങള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒരിക്കല്‍ മാറിയ സോണിയാ ഗാന്ധിയെ വീണ്ടും അതേ സ്ഥാനത്ത് കൊണ്ടു വന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി സി ചാക്കോ.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.അനാരോഗ്യകരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് പുതിയ മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്നത് ശരിയാണ്.താനും ഇക്കാര്യം ഒരു മീറ്റിംഗില്‍ ആവശ്യപ്പെട്ടതാണ്.അനാരോഗ്യകരമായ കാരണങ്ങളാല്‍ 17 വര്‍ഷത്തിനു ശേഷം വിരമിച്ച വ്യക്തിയെ തന്നെ വീണ്ടും നിര്‍ബന്ധിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിലകൊള്ളിക്കുന്നത് ശരിയല്ല.സോണിയാ ഗാന്ധിയോട് അത്രയും വലിയ ദ്രോഹം കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പി സി ചാക്കോ പറഞ്ഞു.
കത്തെഴുതിയതും അത് മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമെല്ലാം പിന്നില്‍ ചില ആളുകള്‍ ഉണ്ട്.അവരുടെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പി സി ചാക്കോ പറഞ്ഞു.കോണ്‍ഗ്രസിനുളളില്‍ രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് അഭിപ്രായ വ്യത്യാസമുളളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന പലരുമെന്നും പി സി ചാക്കോ പറഞ്ഞു.രാഹുല്‍ ഗാന്ധി സ്‌ട്രെയിറ്റ് ഫോര്‍വേഡായ വ്യക്തിയാണ്. നരേന്ദ്രമോഡിക്കെതിരെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയുന്നത് രാഹുല്‍ഗാന്ധിക്കാണ് എന്നാണ തന്നെപ്പോലെ പലരും വിശ്വസിക്കുന്നത്്.രാഹുല്‍ ഗാന്ധിയോട് രഹസ്യമായി അഭിപ്രായവ്യത്യാസമുള്ള ചിലര്‍ കത്തെഴുതിയ നീക്കത്തിനു പിന്നില്‍ ഉണ്ടെന്നാണ് തന്നിക്ക് തോന്നുന്നതെന്നും പി സി ചാക്കോ വ്യക്തമാക്കി.
താന്‍ സംശയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പുള്ള ഒരു കൂട്ടം മുതിര്‍ന്ന നേതാക്കളാണ് കത്തിലെ ഒപ്പിടീലിനു പിന്നിലുള്ളതെന്നാണ്. ഒപ്പിട്ട എല്ലാ നേതാക്കളും അങ്ങനെയാണെന്ന് താന്‍ കരുതുന്നില്ലെന്നും പി സി ചാക്കോ വ്യക്തമാക്കി.രാഹുല്‍ ഗാന്ധിക്ക് പല മുതിര്‍ന്ന നേതാക്കളെയും ഇപ്പോഴും വിശ്വാസമില്ലെന്നാണ്് തനിക്ക് തോന്നുന്നത്.അദ്ദേഹം അത് നേരിട്ടല്ലാതെ പ്രവര്‍ത്തക സമിതിയില്‍ സൂചിപ്പിക്കുകയും ചെയ്തു. പല മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പ് കാലത്ത് പോലും അലസമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.ഒരു വെല്ലുവിളി ഏറ്റെടുക്കുന്ന മനോഭാവം പല മുതിര്‍ന്ന നേതാക്കള്‍ക്കും ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ഗാന്ധിയുടെ തുറന്നു പറയുന്ന ശൈലിയോട് എതിര്‍പ്പുള്ളവരാണ് ഒരു പക്ഷേ കത്തിനു പിന്നിലുള്ളതെന്നും പി സി ചാക്കോ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ രാഹുല്‍ഗാന്ധി നയിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിനി മനംമാറ്റമുണ്ടായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പി സി ചാക്കോ വ്യക്തമാക്കി.