തൃശൂര്‍ ജില്ലയിലെ 23 ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാകും
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം.
തൃശൂര്‍: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23 ഡിവിഷന്/വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി മാറും. ഈ തദ്ദേസസ്ഥാപനങ്ങളിലെ അവശേഷിക്കുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം. ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതല്‍ 10 വരെയും 33, 34, 37, 38, 39, 40, 41 ഡിവിഷനുകളുമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങളിലേക്ക് മാറുക. മുരിയാട് ഗ്രാമപഞ്ചായത്തിലെ 1, 2, 4, 5, 7, 17 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി മാറ്റി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കണ്ടെയ്ന്മെന്റ് സോണില്‍ മാറ്റം
പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍: കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കണ്ടാണശ്ശേരി വാര്‍ഡ് 1, പഴയന്നൂര്‍ വാര്‍ഡ് 8, 16, കൊടകര വാര്‍ഡ് 15, പടിയൂര്‍ വാര്‍ഡ് 1, 7, 8, തൃക്കൂര് വാര്‍ഡ് 15.
കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങള്‍: കുഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 3, 13, വേളൂക്കര വാര്‍ഡ് 2, വെങ്കിടങ്ങ് വാര്‍ഡ് 10, 11, മതിലകം വാര്‍ഡ് 1, പോര്‍ക്കുളം വാര്‍ഡ് 6, 7, പറപ്പൂക്കര വാര്‍ഡ് 9, എറിയാട് വാര്‍ഡ് 8, കാട്ടാകാമ്പാല്‍ വാര്‍ഡ് 8.