എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി: സിഐക്ക് സസ്‌പെന്‍ഷന്‍

ക്കാദമി സായാഹ്ന ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ലോ അക്കാദമി ലോ കോളജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലിസ് ട്രെയിനിങ് കോളജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിനു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്.

Update: 2022-05-19 16:38 GMT

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിക്കുന്നതിനിടെ പിടിയിലായ സിഐക്കെതിരേ നടപടി. പോലിസ് ട്രെയിനിങ് കോളജ് സിഐ ആദര്‍ശിനെ സസ്‌പെന്‍ഡ് ചെയ്തു. ആദര്‍ശ് കോപ്പിയടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം ലോ അക്കാദമി സായാഹ്ന ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ലോ അക്കാദമി ലോ കോളജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലിസ് ട്രെയിനിങ് കോളജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിനു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്.

സംഭവത്തില്‍ പോലിസ് മേധാവി റിപ്പോര്‍ട്ട് തേടിയിരുന്നു. ആദര്‍ശിന്റെ പെരുമാറ്റം പോലിസ് സേനയ്ക്കാകെ കളങ്കം ഉണ്ടാക്കുന്നതാണെന്നും ഗുരുതര വീഴ്ചയാണെന്നും പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ ജി ജോണ്‍കുട്ടി നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമവിദ്യാര്‍ഥിയായിരിക്കെത്തന്നെ പോലിസ് ട്രെയിനികള്‍ക്ക് നിയമത്തെക്കുറിച്ച് ആദര്‍ശ് ക്ലാസെടുത്തുവെന്നും ആരോപണമുയര്‍ന്നിരുന്നു.

Tags:    

Similar News