സ്വര്‍ണക്കടത്ത്: സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാണ് കസ്റ്റംസ് അപേക്ഷയില്‍ പറയുന്നത്

Update: 2021-01-08 14:09 GMT
സ്വര്‍ണക്കടത്ത്: സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസറ്റിലായി റിമാന്റില്‍ കഴിയുന്ന സന്ദീപ് നായര്‍ അടക്കമുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് കസ്റ്റംസ്. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് കസ്റ്റംസ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാണ് കസ്റ്റംസ് അപേക്ഷയില്‍ പറയുന്നത്.

Tags:    

Similar News