സ്വപ്‌ന സുരേഷ് ഇ ഡി ക്കു മുന്നില്‍ ഹാജരായി

ഇ ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 11.20 ഓടെ സ്വപ്ന ഹാജരായിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സ്വപ്‌ന സുരേഷ് രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2022-02-15 06:28 GMT

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ വീണ്ടും ഹാജരായി.ഇ ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 11.20 ഓടെ  സ്വപ്ന ഹാജരായിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സ്വപ്‌ന സുരേഷ് രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തും സ്വപ്‌നയ്‌ക്കൊപ്പം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്വപ്ന ഇ ഡിക്കു മുന്നില്‍ എത്തിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന സ്വപ്‌ന സുരേഷ് ഏതാനും നാളുകള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കര്‍ എഴുതി അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ സ്വപ്‌നയക്കെതിരെ പരമാര്‍ശമുണ്ടായിരുന്നു.ഇതിനു പിന്നാലെ ശിവശങ്കറിനെതിരെ കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സ്വപ്‌നയും രംഗത്തു വന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇതില്‍ കൂടുതല്‍ വ്യക്തത തേടി ഇ ഡി വീണ്ടും സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.ഇ ഡിയുടെ ചോദ്യം ചെയ്യലുമായി സഹകരിക്കമെന്ന് സ്വപ്‌ന സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News