സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
കൊച്ചി:ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.തനിക്കെതിരായ യുഎപിഎ യിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നു സ്വപ്ന കോടതിയില്‍ വാദിച്ചു. ഹൃദ്രോഗം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.