മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളേയ്ക്ക് മാറ്റി
ഫോര്‍ട് പോലിസിന്റെ കേസില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പി സി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു
കൊച്ചി:മതവിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് പോലിസ് അറസ്റ്റു ചെയ്ത പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ഫോര്‍ട് പോലിസിന്റെ കേസില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പി സി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു.വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ വെച്ച് എന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.ഇക്കാര്യത്തില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ഹരജി നാളെ ഉച്ചയ്ക്ക് പരിഗണിക്കാന്‍ കോടതി മാറ്റിയത്.
മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജ്ജിനെ ഇന്നലെയാണ് പോലിസ് അറസ്റ്റു ചെയ്തത്.വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം പോലിസ് മുമ്പാകെ ഇന്നലെ വൈകുന്നേരം മുന്നുമണിയോടെ പി സി ജോര്‍ജ്ജ് ഹാജരായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലിസ് എടുത്ത കേസില്‍ ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്.