കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതി അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യന്നുന്ന എറണംകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഹരജി വിധി പറയാനായി മാറ്റിയത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാനായി കോടതി ഈ മാസം 23 ലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യന്നുന്ന എറണംകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഹരജി വിധി പറയാനായി മാറ്റിയത്.
അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിക്ക് വിരുദ്ധമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയിന്മേല്‍ കസ്റ്റംസ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഭാര്യ അമലയുടെ മൊഴിയുടെ വിശദാംശങ്ങളുള്ളത്.
അര്‍ജ്ജുന്റെ വരുമാന മാര്‍ഗങ്ങളെകുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാതെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് പ്രതി അര്‍ജ്ജുന്‍ ആയങ്കി ഇതുവരെ സ്വീകരിക്കുന്നതെന്നും ജാമ്യം നല്‍കരുതെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു.