കൊവിഡ്-19 പ്രതിരോധം: എറണാകുളത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 96 പേര്‍ക്കെതിരെ കേസ്
കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 80 പേര്‍ക്കെതിരെയും എറണാകുളം റൂറല്‍ പോലിസ് പരിധിയില്‍ 16 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് എറണാകുളത്ത് 96 പേര്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 80 പേര്‍ക്കെതിരെയും എറണാകുളം റൂറല്‍ പോലിസ് പരിധിയില്‍ 16 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.ലോക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്ന് 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരെ അറസ്റ്റ് ചെയ്തു. 25വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 10003 കേസുകളില്‍ നിന്നായി 9004 പേരെ അറസ്റ്റ് ചെയ്തതായി റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
5416 വാഹനങ്ങള്‍ കണ്ടു കെട്ടി. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59 പേരുടെ അറസറ്റ് രേഖപെടുത്തുകയും ചെയ്തു.17 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണിനെതിരെ പോളക്കണ്ടം മാര്‍ക്കറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ ഒമ്പത് വെല്‍ഫെയര്‍ പാര്‍ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും വിഷയത്തില്‍ തോപ്പുംപടി പോലിസ് കേസെടുത്തതായും കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് അധികൃതര്‍ അറിയിച്ചു.