കോട്ടയം ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷം: പച്ചക്കറി മാര്‍ക്കറ്റില്‍ മുപ്പതിലേറെ പേര്‍ക്ക് കൊവിഡ്

ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 33 പേര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്.

Update: 2020-07-27 12:24 GMT

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ മുപ്പതിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്‍പത് പേര്‍ക്ക് പരിശോധന നടത്തിയതില്‍ മുപ്പതിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടഞ്ഞുകിടന്നിരുന്ന പച്ചക്കറി മാര്‍ക്കറ്റ് ഇന്ന് തുറന്നിരുന്നു.

കോട്ടയം ജില്ലയില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന വ്യാപകമാക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തിയത്.

മുമ്പ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ച് അണുനശീകരണം അടക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെ അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് ഇന്നാണ് തുറന്നത്. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 33 പേര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്. ഇവരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Similar News