പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ അഞ്ചുപോലിസുകാര്ക്കുമാണ് രോഗബാധ. ക്ഷേത്രഗാര്ഡുമാരില് ഒരാള്‍ക്ക് കഴിഞ്ഞദിവസം രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു.
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ അഞ്ചുപോലിസുകാര്ക്കുമാണ് രോഗബാധ. ക്ഷേത്രഗാര്ഡുമാരില് ഒരാള്‍ക്ക് കഴിഞ്ഞദിവസം രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു.
ഇന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് ഏഴുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചത്. നാളെ 30 ഗാര്‍ഡുമാരെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നിലവില്‍ വന്നപ്പോള്‍തന്നെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.