അംബാസഡര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്; ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ കുവൈത്ത് എംബസി കോണ്‍സുലര്‍ സേവനങ്ങള്‍ മുടങ്ങും

Update: 2021-06-25 04:44 GMT

കുവൈത്ത് സിറ്റി: ജൂണ്‍ 27 ഞായറാഴ്ച മുതല്‍ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സര്‍വീസുകള്‍ മുടങ്ങും. അംബാസഡര്‍ക്കും ഏതാനും എംബസി ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികളുടെ ഭാഗമായാണ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. വളരെ അത്യാവശ്യമായ കോണ്‍സുലര്‍ സേവനങ്ങള്‍ മാത്രം മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുത്ത് നടത്താം.

അത്യാവശ്യ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് cons1.kuwait.gov.in എന്ന ഇ- മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാണ് അപ്പോയ്്‌മെന്റ് എടുക്കേണ്ടത്. അടുത്ത രണ്ടാഴ്ചകളില്‍ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായന്നും താനുമായി സമീപദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും അംബാസഡര്‍ സിബി ജോര്‍ജ് ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News