കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പടെ 19 പോലിസുകാര്‍ ക്വാറന്റൈനില്‍

ചേരാനല്ലൂര്‍ പോലിസ് അറസ്റ്റുചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Update: 2020-07-13 06:05 GMT

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചേരാനല്ലൂര്‍ പോലിസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 19 പോലിസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജൂലൈ ഒമ്പതിന് അറസ്റ്റുചെയ്ത പ്രതിക്കാണ് നിരീക്ഷണത്തില്‍ കഴിയവെ കൊവിഡ് സ്ഥിരീകരിച്ചത്. ചേരാനല്ലൂര്‍ പോലിസ് അറസ്റ്റുചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നത്. എല്ലാവരും നിരീക്ഷണത്തില്‍ പോയതോടെ മറ്റ് സ്റ്റേഷനുകളില്‍നിന്ന് പകരം പോലിസുകാരെ നിയോഗിച്ചാണ് ചേരാനല്ലൂര്‍ പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  

Tags:    

Similar News