തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ എസ്ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് കൊവിഡ്
കഴിഞ്ഞദിവസം പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവായത്.
തിരൂരങ്ങാടി: തിരൂരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ്ഐയ്ക്ക് പുറമെ എഎസ്ഐ, രണ്ട് സിവില്‍ പോലിസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവായത്. പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുപതോളം പോലിസുകാര്‍ നിരീക്ഷണത്തില്‍ പോവേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകള്‍.