കോട്ടയം കലക്ടറേറ്റ് ജീവനക്കാരിക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈനില്‍

കലക്ടറേറ്റില്‍ ഇന്ന് 113 ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു ജീവനക്കാരിന് വൈറസ് കണ്ടെത്തിയത്.

Update: 2020-08-17 15:26 GMT

കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കലക്ടറേറ്റില്‍ ഇന്ന് 113 ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു ജീവനക്കാരിന് വൈറസ് കണ്ടെത്തിയത്. മറ്റുള്ളവരുടെ ഫലം നെഗറ്റീവായിരുന്നു.

രോഗം സ്ഥിരീകരിച്ച ജീവനക്കാരിക്ക് ചികില്‍സ നല്‍കുന്നതിന് നടപടി സ്വീകരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ സാംപിള്‍ നല്‍കിയ 34 പേരുടെയും ഫലം നെഗറ്റീവായിരുന്നു.  

Tags:    

Similar News