ഉദ്യോഗസ്ഥന് കൊവിഡ്; ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോവാന്‍ അരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ സര്‍വീസുകളുണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം: ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുപൂട്ടി. ഡിപ്പോ അണുവിമുക്തമാക്കിയശേഷം പിന്നീട് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്തുനിന്ന് വന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവര്‍ കൊണ്ടുവന്ന ബാഗുകളെത്തിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോവാന്‍ അരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ സര്‍വീസുകളുണ്ടായിരിക്കുന്നതല്ല. ഇന്ന് സര്‍വീസ് നടത്തിയ മുഴുവന്‍ ബസ്സുകളും ഡിപ്പോയിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഡിപ്പോയും ബസ്സുകളും അണുനശീകരണം നടത്താനുള്ള സജ്ജീകരണം തുടരുകയാണ്. ആര്യനാട് ഡിപ്പോയില്‍നിന്നും നടത്തിവന്നിരുന്ന പ്രധാന സര്‍വീസുകള്‍ താല്‍ക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍നിന്നും നടത്തും. വെള്ളനാട് ഡിപ്പോ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ അവിടെനിന്നും സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.