നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പോലിസുകാർക്ക് കൊവിഡ്
ചികിത്സയിലിരിക്കെ മരിച്ചതിനുശേഷം കൊവിഡ് സ്ഥിരീകരിച്ച വയോധികയുടെ മകന് കഴിഞ്ഞ ദിവസം പോലിസ് സ്റ്റേഷനില്‍ വന്നിരുന്നു.
ഇടുക്കി: നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിവില്‍ പോലിസ് ഉദ്യോഗസ്ഥനും വനിതാ പോലിസ് ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം ബാധിച്ചത്.
ചികിത്സയിലിരിക്കെ മരിച്ചതിനു ശേഷം കൊവിഡ് സ്ഥിരീകരിച്ച വയോധികയുടെ മകന് കഴിഞ്ഞ ദിവസം പോലിസ് സ്റ്റേഷനില്‍ വന്നിരുന്നു. ഇയാളില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം. ഇയാള്‍ പോലിസ് സ്റ്റേഷന് സന്ദര്‍ശിച്ച ദിവസം സ്റ്റേഷനില്‍ ജോലിക്കുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിക്കുന്നുണ്ട്.