കൊവിഡ്: എറണാകുളത്തെ പോലിസ് സ്റ്റേഷനുകളില്‍ പ്രത്യേക വിസിറ്റേഴ്‌സ് റൂം

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനാണ് റൂറല്‍ ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലുംപ്രത്യേക വിസിറ്റേഴ്‌സ് റൂം തയാറാക്കിയതെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു. സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്കായാണ് വിസിറ്റേഴ്‌സ് റൂമിന്റെ സൗകര്യം ലഭിക്കുക. പോലിസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി നൂറുലേറെ ആളുകള്‍ എത്തുന്നുണ്ട്.പരാതി സ്വീകരിക്കലും മറ്റും സ്റ്റേഷനകത്തു വച്ച് തന്നെയാണ് നടക്കുന്നത്. ഇനി മുതല്‍ പരാതിക്കാര്‍ക്കും മറ്റും സ്റ്റേഷന് അകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല

Update: 2020-06-19 07:58 GMT

കൊച്ചി: കളമശേരി പോലിസ് സ്‌റ്റേഷനിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിക്കുകയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ പോലിസുകാരെയും ക്വാറന്റൈനിലാക്കുകയും ചെയ്തതിനു പിന്നാലെ എറണാകുളം റൂറല്‍ ജില്ലയിലെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളിലും പ്രത്യേക വിസിറ്റേഴ്‌സ് റൂം തയാറാക്കി.കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനാണ് റൂറല്‍ ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലുംപ്രത്യേക വിസിറ്റേഴ്‌സ് റൂം തയാറാക്കിയതെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു. സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്കായാണ് വിസിറ്റേഴ്‌സ് റൂമിന്റെ സൗകര്യം ലഭിക്കുക.

പോലിസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി നൂറുലേറെ ആളുകള്‍ എത്തുന്നുണ്ട്.പരാതി സ്വീകരിക്കലും മറ്റും സ്റ്റേഷനകത്തു വച്ച് തന്നെയാണ് നടക്കുന്നത്. ഇനി മുതല്‍ പരാതിക്കാര്‍ക്കും മറ്റും സ്റ്റേഷന് അകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പരാതി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റേഷന്‍ കോംപൗണ്ടിലുള്ള വിസിറ്റേഴ്‌സ് റൂമിലായിരിക്കും നടക്കുക.ഇവിടെ കൈകഴുന്നതിന് പ്രത്യേക സൗകര്യമുണ്ടാകും. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ളവ ഇവിടെ ലഭ്യമാകും.വിസിറ്റേഴ്‌സ് റൂമിന് സൗകര്യമില്ലാത്ത പോലീസ് സ്റ്റേഷനുകളിള്‍ പ്രത്യേക ടെ്ന്റുകള്‍ നിര്‍മ്മിച്ച്‌സൗകര്യമൊരുക്കും. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് റൂം തയ്യാറാക്കിയിട്ടിള്ളതെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News