കോട്ടയം ജില്ലയില്‍ കൊവിഡ് അതിതീവ്ര വ്യാപനം; രണ്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50ന് മുകളില്‍

Update: 2021-04-30 03:40 GMT

കോട്ടയം: ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50ന് മുകളില്‍. ഏപ്രില്‍ 23 മുതല്‍ വ്യാഴാഴ്ച വരെയുള്ള ഒരാഴ്ച്ചക്കാലത്തെ പോസിറ്റീവിറ്റി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ചെമ്പ് ഗ്രാമപ്പഞ്ചായത്താണ്- 54.09 ശതമാനം. 52.17 ശതമാനമുള്ള മറവന്തുരുത്താണ് പോസിറ്റീവിറ്റി ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു പഞ്ചായത്ത്. ആറ് പഞ്ചായത്തുകളില്‍ പോസിറ്റീവിറ്റി 40നും 50നും ഇടയ്ക്കാണ്.

19 തദ്ദേശസ്ഥാപനങ്ങളില്‍ നിരക്ക് 30നും 40നും ഇടയിലും 42 ഇടത്ത് 20നും 30നും ഇടയിലാണ്. പത്തിന് താഴെ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശസ്ഥാപനവുമില്ല. ഇക്കാലയളവിലെ ജില്ലയിലെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി 26.8 ശതമാനമാണ്. 64,897 പേര്‍ പരിശോധനയ്ക്കു വിധേയരായപ്പോള്‍ 17,408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Tags:    

Similar News