നഴ്‌സുമാര്‍ക്ക് കൊവിഡ്: തിരുവള്ളൂര്‍ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു

നഴ്‌സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശം നല്‍കി.

Update: 2020-07-26 06:44 GMT

കോഴിക്കോട്: തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹികാരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടച്ചു. ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. നഴ്‌സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശം നല്‍കി. ആശുപത്രി അണുവിമുക്തമാക്കിയ ശേഷമേ ഇനി തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ 43 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അടച്ചു. രോഗവ്യാപനം കൂടിയതോടെ കര്‍ശനനിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    

Similar News