തൃശൂര്‍ പൂരം ഉപേക്ഷിച്ചു; ക്ഷേത്ര ചടങ്ങുകള്‍ മാത്രം നടക്കും

ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന പൂര ചടങ്ങുകളില്‍ അഞ്ചുപേര്‍ മാത്രമായിരിക്കും പങ്കെടുക്കുക.

Update: 2020-04-15 06:47 GMT

തൃശൂര്‍: ഈവര്‍ഷത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടികളും ഇത്തവണയുണ്ടാവില്ല. പൂരം ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന പൂര ചടങ്ങുകളില്‍ അഞ്ചുപേര്‍ മാത്രമായിരിക്കും പങ്കെടുക്കുക.

ഭക്തജനങ്ങളെ അനുവദിക്കില്ല. ചെറുപൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ഇത്തവണയുണ്ടാവില്ല. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കുന്നത്. തീരുമാനം ഏകകണ്ഠമായിരുന്നെന്ന് ചര്‍ച്ചയ്ക്കുശേഷം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടതില്ലെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചതായി കൃഷിമന്ത്രി അറിയിച്ചു.  

Tags:    

Similar News