കോട്ടയം ജില്ലയിലെ കൊവിഡ് ബാധിതരില്‍ കൂടുതലും യുവജനങ്ങള്‍; 16-35 പ്രായപരിധിയുള്ള 148 പേര്
36-59 പ്രായപരിധിയിലുള്ള 109 പേര്‍ക്ക് വൈറസ് ബാധിച്ചു. 60 വയസിനു മുകളിലുള്ള 17 പേരും ആറു മുതല്‍ 15 വരെ പ്രായമുള്ള 15 കുട്ടികളും അഞ്ചുവയസില്‍ താഴെയുള്ള അഞ്ചു കുട്ടികളും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്.
കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ചവരില്‍ കൂടുതലും 16 മുതല്‍ 35 വരെ പ്രായപരിധിയിലുള്ളവര്‍. ജൂലൈ ഒമ്പതുവരെ രോഗം ബാധിച്ച 294 പേരില്‍ 148 പേര് ഈ പ്രായവിഭാഗത്തിലുള്ളവരാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 36-59 പ്രായപരിധിയിലുള്ള 109 പേര്‍ക്ക് വൈറസ് ബാധിച്ചു. 60 വയസിനു മുകളിലുള്ള 17 പേരും ആറു മുതല്‍ 15 വരെ പ്രായമുള്ള 15 കുട്ടികളും അഞ്ചുവയസില്‍ താഴെയുള്ള അഞ്ചു കുട്ടികളും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്. രോഗം ബാധിച്ചവരില്‍ 181 പേര് പുരുഷന്മാരും 113 പേര് സ്ത്രീകളുമാണ്. 147 പേര് വിദേശത്തുനിന്നും 116 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്.
31 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രോഗബാധിതരില്‍ ഏറ്റവുമധികം പേര് കുവൈത്തില്നിന്നുള്ളവരാണ്-54 പേര്. മഹാരാഷ്ട്രയില്നിന്നുവന്ന 50 പേര് രോഗബാധിതരായി. ഇതില്‍തന്നെ 38 പേര് മുംബൈയില്‍നിന്നുള്ളവരാണ്. യുഎഇ-46, ന്യൂഡല്‍ഹി-35, സൗദി അറേബ്യ-25, തമിഴ്നാട്-15 എന്നിവയാണ് കൂടുതല്‍ രോഗ ബാധിതരെത്തിയ കേന്ദ്രങ്ങള്‍. രോഗബാധിതരില്‍ ഏറ്റവുമധികം പേര് നഴ്സുമാരാണ്-46 പേര്. വീട്ടമ്മമാര്‍-39, വിദ്യാര്‍ഥികള്‍-22, ഡ്രൈവര്‍മാര്‍-11, ഓഫീസ് ജീവനക്കാരും എന്‍ജിനീയര്‍മാരും-10 വീതം, മറ്റു വിഭാഗങ്ങള്‍-156 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ തൊഴില്‍ പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ള കണക്ക്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ ഇവിടെ എത്തിയതുമുതല്‍ ശാരശരി 21 ദിസവത്തിനുള്ളിലാണ് രോഗമുക്തരായത്. സ്ഥിരീകരിച്ചവരുടെ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലുള്ള കണക്ക്. ബ്ലോക്ക് പഞ്ചായത്തുകള്‍: മാടപ്പള്ളി-55, വാഴൂര്‍-35, കാഞ്ഞിരപ്പള്ളി-30, പാമ്പാടി-29, ഏറ്റുമാനൂര്‍-28, പള്ളം-23, ഉഴവൂര്‍ -17, കടുത്തുരുത്തി-14, വൈക്കം- 8, ളാലം-7, ഈരാറ്റുപേട്ട- 4 മുനിസിപ്പാലിറ്റികള്‍: കോട്ടയം-25, ചങ്ങനാശ്ശേരി-9, ഏറ്റുമാനൂര്‍-3, വൈക്കം-3, ഈരാറ്റുപേട്ട-2, പാലാ-2.