തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍
ഈ മാസം 7ന് മുംബൈയില്‍നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ (65) ആണ് മരിച്ചത്.
തൃശൂര്‍: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ തൃശൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം 7ന് മുംബൈയില്‍നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ (65) ആണ് മരിച്ചത്.
ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. തൃശൂരില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.