കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയില്‍ നാല് പഞ്ചായത്തുകള്‍കൂടി ഹോട്ട്‌സ്പോട്ടുകള്‍

ഹോട്ട്‌സ്പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണവിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ.

Update: 2020-04-26 16:49 GMT

കോട്ടയം: ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകളെ കൊവിഡ് ഹോട്ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.

ഹോട്ട്‌സ്പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണവിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ. കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിര്‍ണയിച്ചിട്ടുണ്ട്. ഇവിടെ കര്‍ശനനിയന്ത്രണമുണ്ടാവും. ഇത്തരം മേഖലകളില്‍ ഭക്ഷണവിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലിസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തും. 

Tags:    

Similar News