കൊവിഡ് പ്രതിരോധം: കേരള ബ്ലാസ്റ്റേഴ്‌സ് 1.5 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി നല്‍കി

നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികള്‍ക്ക് പുറമെയാണിത്. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകള്‍ സംസ്ഥാനത്തെ 25,000 ത്തോളം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍നിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി കെബിഎഫ്‌സി '#സല്യൂട്ട്അവര്‍ഹീറോസ്' എന്ന പേരില്‍ കാംപയിന്‍ ആരംഭിച്ചിരുന്നു

Update: 2020-05-30 11:46 GMT

കൊച്ചി: കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ സംസ്ഥാനസര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍കൂടി സര്‍ക്കാരിന് സംഭാവന ചെയ്തു. നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികള്‍ക്ക് പുറമെയാണിത്. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകള്‍ സംസ്ഥാനത്തെ 25,000 ത്തോളം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍നിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി കെബിഎഫ്‌സി 'സല്യൂട്ട്അവര്‍ഹീറോസ്' എന്ന പേരില്‍ കാംപയിന്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിലെ മുന്‍നിര പ്രവര്‍ത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രതിവാര കോളം ആരംഭിച്ചു.ഹീറോകള്‍ക്ക് പരസ്യമായി നന്ദി പറയാന്‍ ആരാധകരെ അനുവദിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ കെബിഎഫ്സി പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരില്‍ എത്തിയെന്നത് ശ്രദ്ധേയമാണെന്നും തുടര്‍ന്നും ഇത്തരം നിരവധി സംരംഭങ്ങളുമായി ക്ലബ് ഈ പോരാട്ടത്തിലെ മുന്‍നിര ജീവനക്കാരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

1.5 ലക്ഷം പ്രതിരോധ ഗുളികകള്‍ സംഭാവന ചെയ്യുക വഴി കെബിഎഫ്സി, ഫുട്ബോളിന് പുറമേ, കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നും നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.2018 ല്‍ സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ച പ്രളയസമയത്ത് ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ ക്ലബ്ബ്‌നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ക്ലബ് ആരംഭിച്ച നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, കെബിഎഫ്‌സിയുടെ നിക്ഷേപകരും സംസ്ഥാനം ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.ഫുട്‌ബോള്‍, കായിക സംരംഭങ്ങള്‍, എന്നിവയോടൊപ്പം മറ്റെല്ലാ മാനുഷിക സംരംഭങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കേരളത്തെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News