കൊവിഡ് വ്യാപനം രൂക്ഷം; കൊല്ലത്തെ മല്‍സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു
തങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മല്‍സ്യബന്ധന ഹാര്‍ബറുകളാണ് അടച്ചത്.
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി കൊല്ലത്തെ മല്‍സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു. തങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മല്‍സ്യബന്ധന ഹാര്‍ബറുകളാണ് അടച്ചത്.
തീരപ്രദേശത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഹാര്‍ബറുകളും അനുബന്ധ ലേലഹാളുകളും അടയ്ക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ കൊല്ലം തീരത്തെ ഹാര്‍ബറില്‍നിന്നുള്ള മല്‍സ്യബന്ധനവും നിരോധിച്ചു.