പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി: ഡിജിപി
ആളുകൾ പുറത്തിറങ്ങിയാൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നാളെ മുതൽ ആളുകൾ പുറത്തിറങ്ങിയാൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും പിഴ ചുമത്തുക. ഇതുമായി ബന്ധപ്പെട്ട ഇന്ന് ഉത്തരവ് പുറത്തിറക്കും. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം നടത്തുമെന്നും ഡിജിപി പറഞ്ഞു.
ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. അതേസമയം വയനാട്ടിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി ആര് ഇളങ്കോ അറിയിച്ചു.