കൊവിഡ്-19 : പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസം സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് ഐഒസി
ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, എച് പി സി എല്‍ എന്നീ കമ്പനികളുടെ പി എം യു ഐ ഗുണഭോക്താക്കള്‍ക്ക് ആണ് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുക.ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ എസ് എം എസ് / ഐ വി ആര്‍ എസ്, വാട്‌സ്ആപ്പ് @ 7588888822 അല്ലെങ്കില്‍ ഓണ്‍ലൈനായി ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ്, https://cx.indianoil.in എന്നിവ വഴി ബുക്ക് ചെയ്യാവുന്നതാണ്.
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസം സൗജന്യ റീഫില്‍ പാചകവാതകം സിലിണ്ടറുകള്‍ നല്‍കുമെന്ന് കേരള ലക്ഷദ്വീപ് എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി സി അശോകന്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, എച് പി സി എല്‍ എന്നീ കമ്പനികളുടെ പി എം യു ഐ ഗുണഭോക്താക്കള്‍ക്ക് ആണ് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുക.ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ എസ് എം എസ് / ഐ വി ആര്‍ എസ്, വാട്‌സ്ആപ്പ് @ 7588888822 അല്ലെങ്കില്‍ ഓണ്‍ലൈനായി ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ്, https://cx.indianoil.in എന്നിവ വഴി ബുക്ക് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ പാചകവാതകം കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമാണ്. ആംബുലന്‍സുകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സേവനം ലഭ്യമാക്കാനും പെട്രോള്‍ പമ്പുകള്‍ സുസജ്ജമാണ്.കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്‍ പി ജി വിതരണ രംഗത്തുള്ളവര്‍ക്കായി എണ്ണകമ്പനികള്‍ എക്‌സ് ഗ്രെഷ്യ പ്രഖ്യാപിച്ചിട്ടുണ്ടെന്നു വി സി അശോകന്‍ അറിയിച്ചു. എല്‍ പി ജി ഷോറൂം സ്റ്റാഫ്, ഗോഡൌണ്‍ കീപ്പര്‍മാര്‍, എല്‍ പി ജി മെക്കാനിക്കുകള്‍, ഡെലിവറി ബോയ്‌സ്, കസ്റ്റമര്‍ അറ്റന്‍ഡന്റസ്, ബള്‍ക്ക് ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് എക്‌സ് ഗ്രെഷ്യ ലഭിക്കുക. ഈ ജീവനക്കാര്‍ കോവിഡ് 19 മൂലം മരണമടഞ്ഞാല്‍ 5,00,000 രൂപ ജീവിത പങ്കാളിക്കോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ നല്‍കും.
ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ കാര്യത്തില്‍ പരിഭ്രാന്തിയോടെ ആവശ്യമില്ല. എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകളില്‍ പാചകവാതകം മതിയാവോളം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വിതരണക്കാരുടെ പക്കലും പാചകവാതക സ്റ്റോക്ക് യഥേഷ്ടം ഉണ്ട്.ഇന്ത്യന്‍ ഓയിലിന്റെ 339 വിതരണക്കാര്‍ കേരളത്തിലെ 87.76 ലക്ഷം ഇടപാടുകാര്‍ക്കാണ് പാചകവാതകം വിതരണം ചെയ്യുന്നത്.
ഇത് ഒരു ദിവസം 1.1 ലക്ഷം സിലിണ്ടര്‍ വരും. ബിപിസിഎലും എച് പി സി എലും ഇത് പോലെ വിതരണശൃംഖല ശക്തിപ്പെടുത്തിയിട്ടുണ്ട്.പാനിക് ബുക്കിങ് ഒഴിവാക്കാന്‍ ഒരു സിലിണ്ടര്‍ ബുക്ക് ചെയ്തു 15 ദിവസത്തിനു ശേഷം മാത്രമേ അടുത്ത റീഫില്‍ ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പി എം യു ഐ ഗുണഭോക്താക്കള്‍ക്കും ഇത് ബാധകമാണ്.പൊതുമേഖലാ എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു. ഏതാണ്ട് അറുപത് കോടി രൂപയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.