പോലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രാഹം എംഎല്‍എ;പൊട്ടലേറ്റ കൈയുടെ സിടി സ്കാന്‍ റിപോര്‍ട് കലക്ടര്‍ക്ക് കൈമാറി
ഇടതു കൈമുട്ടിന് പൊട്ടലുണ്ടെന്ന് സി ടി സ്‌കാന്‍ റിപോര്‍ടില്‍ വ്യക്തമാണെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ.തന്റെ കൈയക്ക് പൊട്ടലേറ്റത് താന്‍ തന്നെ തെളിയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നതുപോലെ ഇരുമ്പു കട്ടകളോ കുറുവടികളുമായിട്ടോ ഒന്നുമല്ല സിപി ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയതെന്നും എല്‍ദോ എബ്രാഹം എംഎല്‍എ പറഞ്ഞു.ബോധപൂര്‍വമാണ് പോലിസ് അത്തരത്തില്‍ എഫ് ഐ ആറില്‍ എഴുതിചേര്‍ത്തിരിക്കുന്നത്.
കൊച്ചി: സിപി ഐ നടത്തിയ ഡി ഐ ജി ഓഫിസ് മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പോലിസ് വാദം ഉന്നയിച്ച സഹചര്യത്തില്‍ എല്‍ദോ എബ്രാഹം പൊട്ടലേറ്റ കൈയുടെ സി ടി സ്‌കാന്‍ എടുത്ത് റിപോര്‍ട് കലക്ടര്‍ക്ക് കൈമാറി. ഇന്നു ഉച്ചകഴിഞ്ഞാണ് എംഎല്‍എ സി ടി സ്‌കാന്‍ റിപോര്‍ട് എറണാകുളം കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ് സുഹാസിന് കൈമാറിയത്. എന്നാല്‍ ഇന്ന് രാവിലെ തന്നെ കലക്ടര്‍ അന്വേഷണ റിപോര്‍ട് സര്‍ക്കാരിന് കൈമാറിയിരുന്നു.എങ്കിലും എംഎല്‍എ സമര്‍പ്പിച്ച സിടി സ്‌കാന്‍ റിപോര്‍ടും അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ എന്ന നിലയില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.തന്റെ കൈയക്ക് പൊട്ടലേറ്റത് താന്‍ തന്നെ തെളിയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് എല്‍ദോ എല്‍ദോ എബ്രാഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലോകത്ത് എന്തും എഴുതാന്‍ സംവിധാനമുള്ളതാണ് പോലിസ്.സി പി ഐ എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് നടത്തയ സമരത്തെകുറിച്ച് മാത്രമല്ല.വിഷയങ്ങളെ വഴിതിരിച്ച് വിട്ട് എഴുതിപിടിപ്പിക്കാന്‍ ഏറ്റവും വൈഭവമുള്ള വിഭാഗമാണ് പോലിസ്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുള്ള നിരവധി കേസുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സത്യസന്ധമായി കേസുകള്‍ അന്വേഷിക്കുന്ന പോലിസുദ്യോഗസ്ഥരുമുണ്ട്. അതിനിടയില്‍ ചില മോശക്കാരുമുണ്ടെന്നും എല്‍ദോ എബ്രാഹം എംഎല്‍എ പറഞ്ഞു.അവര്‍ക്കെതിരായി എന്തെങ്കിലും കാര്യങ്ങള്‍ വരുന്നുവെന്നറിഞ്ഞാല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി പുക മറ സൃഷ്ടിക്കാന്‍ ശ്രമിക്കും.മൂവാറ്റുപുഴയിയിലെ സ്വാകാര്യ ആശുപത്രിയില്‍ താന്‍ തന്റെ ഇടതു കൈയുടെ സി ടി സ്‌കാന്‍ എടുത്തു. അതില്‍ വ്യക്തമായി പറയുന്നു തന്റെ ഇടതു കൈയുടെ മുട്ടിന് പൊട്ടല്‍ ഉണ്ട് എന്ന്. തന്റെ കൈയക്ക് നീരു വന്നതിനു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ പോയി കണ്ടു.അദ്ദേഹം പറഞ്ഞത് കൈയില്‍ ഇട്ട സ്ലാബ് മാറ്റേണ്ടതില്ലായിരുന്നുവെന്നാണ്.അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍ പറഞ്ഞത്. ഇതനുസരിച്ച് അദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് വിളിച്ചു പറയുകയും മരുന്നുകള്‍ കുറിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ പോയില്ല കാരണം. അത്തരത്തില്‍ താന്‍ പോയാല്‍ എല്‍ദോ എബ്രാഹം എംഎല്‍എയുടെ നാടകമാണെന്ന് പ്രചാരണം ഉണ്ടാകുമെന്ന് ഭയന്നിട്ടാണ് പോകാതിരുന്നതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.
ഇതിനു ശേഷമാണ് താന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി കൈയുടെ സി ടി സ്‌കാന്‍ എടുത്തതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു. പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നതുപോലെ ഇരുമ്പു കട്ടകളോ കുറുവടികളുമായിട്ടോ ഒന്നുമല്ല സിപി ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയതെന്നും എല്‍ദോ എബ്രാഹം എംഎല്‍എ പറഞ്ഞു.ബോധപൂര്‍വമാണ് പോലിസ് അത്തരത്തില്‍ എഫ് ഐ ആറില്‍ എഴുതിചേര്‍ത്തിരിക്കുന്നത്.സമരം കണ്ടവര്‍ക്കും അതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാലും അറിയാം സിപി ഐ പ്രവര്‍ത്തകരുടെ പക്കല്‍ ഏതെങ്കിലും വിധത്തില്‍ കല്ലോ മറ്റേതെങ്കിലും ആയുധങ്ങളോ ഇല്ലായിരുന്നുവെന്നും പോലിസിനെ ഉപദ്രവിക്കുന്ന പ്രവര്‍ത്തികള്‍ സമരക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും. അനുമതി തേടാതെ പാര്‍ടി മാര്‍ച് നടത്തുമെന്ന് താന്‍ വിശ്വസിക്കില്ല.അനുമതിയില്ലായിരുന്നുവെങ്കില്‍ എന്തിനാണ് പോലിസ് മാര്‍ചിനെ അനുഗമിച്ചതെന്നും എല്‍ദോ എബ്രാഹം എംഎല്‍എ ചോദിച്ചു.കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപോര്‍ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.