വയനാട്ടില്‍ മല്‍സരിക്കുന്നതില്‍നിന്ന് രാഹുല്‍ ഗാന്ധി പിന്‍മാറണം: സുധാകര്‍ റെഡ്ഡി

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

Update: 2019-04-10 17:09 GMT

മലപ്പുറം: വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍മാറണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അതിനുത്തരവാദികള്‍. ബിജെപിയുടെ രാഷ്ട്രീയപ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇന്‍കം ടാക്‌സ് റെയ്ഡുകളുടെ ലക്ഷ്യം. പ്രധാനമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ നേരിട്ടിടപെടുകയാണെന്നും സുധാകര്‍ റെഡ്ഡി വിമര്‍ശിച്ചു. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂറിയുടെ നിലപാട്. 

Tags:    

Similar News